എല്‍ ഡി ടൈപ്പിസ്റ്റ്: ഇപ്പോള്‍ അപേക്ഷിക്കാം

യോഗ്യത: എസ് എസ് എല്‍ സി
Posted on: November 28, 2015 10:06 am | Last updated: November 28, 2015 at 10:06 am
SHARE

typistകേരള പി എസ് സി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ എല്‍ ഡി ടൈപ്പിസ്റ്റ് കാറ്റഗറിയില്‍ നിയമിക്കുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ നിശ്ചയിച്ച പ്ലസ് ടു യോഗ്യത തിരുത്തിയാണ് എസ് എസ് എല്‍ സി യോഗ്യതയായി പുനര്‍ നിര്‍ണയിച്ച് ഉത്തരവായത്. മറ്റു സാങ്കേതിക യോഗ്യതകള്‍ക്കും പ്രായപരിധിയിലും മാറ്റമില്ല. മുമ്പ് അപേക്ഷിച്ചവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല.
വിവിധ വകുപ്പുകളില്‍ എല്‍ ഡി ടൈപ്പിസ്റ്റിനൊപ്പം എന്‍ സി സി/സൈനികക്ഷേമ വകുപ്പില്‍ എല്‍ ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 572/14, ഗസറ്റ് തീയതി 26. 12.04). വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 45/15, 46/15. ഗസറ്റ് തീയതി 28. 3 13) എന്നീ തസ്തികകളിലും യോഗ്യത തിരുത്തിയ സാഹചര്യത്തില്‍ എസ് എസ് എല്‍ സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ പി എസ് സി വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 15.

 

LEAVE A REPLY

Please enter your comment!
Please enter your name here