കൊല്‍ക്കത്ത സെമിയില്‍

Posted on: November 27, 2015 10:32 pm | Last updated: November 28, 2015 at 12:33 am
Iain Hume of Atletico de Kolkata celebrates scoring the opening goal during match 48 of the Indian Super League (ISL) season 2 between Atlético de Kolkata and FC Pune City held at the Salt Lake Stadium, Kolkata, India on the 27th November 2015. Photo by Shaun Roy / ISL/ SPORTZPICS
Iain Hume of Atletico de Kolkata celebrates scoring the opening goal during match 48 of the Indian Super League (ISL) season 2 between Atlético de Kolkata and FC Pune City held at the Salt Lake Stadium, Kolkata, India on the 27th November 2015.
Photo by Shaun Roy / ISL/ SPORTZPICS

കൊല്‍ക്കത്ത: എഫ് സി പൂനെ സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തുടരെ രണ്ടാം ഐ എസ് എല്‍ സീസണിലും സെമിഫൈനലില്‍ പ്രവേശിച്ചു. കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കിന്റെ ബലത്തിലാണ് കൊല്‍ക്കത്ത സെമിയിലെത്തുന്ന ആദ്യ ടീമായി മാറിയത്. പതിമൂന്ന് മത്സരങ്ങളില്‍ 23 പോയിന്റുമായാണ് കൊല്‍ക്കത്ത മുന്നില്‍ നില്‍ക്കുന്നത്.
9, 48, 83 മിനിറ്റുകളിലാണ് ഹ്യൂമിന്റെ ഗോളുകള്‍ പിറന്നത്. സീസണില്‍ ഹ്യൂമിന്റെ രണ്ടാമത്തെ ഹാട്രിക്കാണിത്. ചെന്നൈയിന്‍ എഫ് സിയുടെ മെന്‍ഡോസയാണ് സീസണില്‍ രണ്ട് ഹാട്രിക്ക് നേടിയ മറ്റൊരു താരം.
പത്ത് ഗോളുകളുമായി മെന്‍ഡോസയാണ് ടോപ്‌സ്‌കോറര്‍ സ്ഥാനത്ത്. ഒമ്പത് ഗോളുകളുമായി ഹ്യൂം തൊട്ടു പിറകില്‍.