ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടി

Posted on: November 27, 2015 6:41 pm | Last updated: November 27, 2015 at 6:41 pm
SHARE
സി എഫ് ഒ മിഡില്‍ ഈസ്റ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ്  രാജുമേനോന് സമ്മാനിച്ചപ്പോള്‍
സി എഫ് ഒ മിഡില്‍ ഈസ്റ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ്
രാജുമേനോന് സമ്മാനിച്ചപ്പോള്‍

ദുബൈ: മോറിഡണ്‍ മേനോന്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് പാര്‍ട്ണറുമായ രാജുമേനോന്‍ പ്രശസ്തമായ സി എഫ് ഒ മിഡില്‍ ഈസ്റ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായി. 3,000ത്തിലധികം നിക്ഷേപകര്‍ക്ക് യു എ ഇയില്‍ സംരംഭകത്വത്തിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും മോറിസണ്‍ മേനോന്‍ ബ്രാന്റ് പടുത്തുയര്‍ത്തുകയും ഓഡിറ്റ് ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തെ മുന്‍നിരയിലെ മഹത്തായ സ്ഥാപനമാക്കി മോറിസണ്‍ മേനോനെ മാറ്റിയതിനുമാണ് സമഗ്ര സംഭാവനക്കുള്ള ഈ അവാര്‍ഡ്.
ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ഗോഡോള്‍ഫ് ഇന്‍ ബാള്‍റൂമില്‍ യു എ ഇയിലെ അനവധി ബിസിനസ് അതികായരെ സാക്ഷിനിര്‍ത്തിയാണ് അദ്ദേഹം ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here