Connect with us

Gulf

ദുബൈ കിരീടാവകാശി ഓഫീസ് നവീനാശയ ആസൂത്രണ പദ്ധതി പുറത്തിറക്കി

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് സക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ശൈഖ് ഹംദാന്റെ കാര്യാലയം ഇന്നൊവേഷന്‍ സ്ട്രാറ്റജി പുറത്തിറക്കി.
വ്യത്യസ്തമായ നാലു തലങ്ങള്‍ ഉള്‍കൊള്ളുന്ന സ്ട്രാറ്റജിയുടെ ആദ്യതലം പുതുമകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്നതാണ്. ഇതിന് സഹായകമായ നേതൃത്വം, അതിനാവശ്യമായ സാഹചര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിലും രണ്ടാംതലം പുതിയ ചിന്തകളെകണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും സാങ്കേതികത പരമാവധി എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതിനുമാണ് ഊന്നല്‍.
മൂന്നാംതലം ഈ രംഗത്തെ കാര്യക്ഷമമായ പങ്കാളിത്തങ്ങളിലും മെമ്പര്‍ഷിപ്പുകളിലും ശ്രദ്ധിക്കുമ്പോള്‍ നാലാംതലം ഏറ്റവുംനൂതനമായ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി എങ്ങനെ പുതിയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തം എന്നതില്‍ കേന്ദ്രീകരിക്കും.
ദുബൈ കിരീടാവകാശിയുടെ കാര്യാലയം ഈ ലക്ഷ്യങ്ങള്‍സാക്ഷത്കരിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്യുമെന്ന് ഡയറക്ടര്‍ ജനറല്‍ സൈഫ് മര്‍ഖാന്‍ അല്‍ കെത്ബി അറിയിച്ചു. ഞങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പുതുമയാര്‍ന്ന ശൈലികള്‍ സ്വീകരിച്ചുകൊണ്ട് മുഴുവന്‍ രാജ്യത്തിനും അതുവഴി ലോകത്തിനും മാതൃകയാവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹംപറഞ്ഞു. യു എ ഇയിലെ മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും അണിചേരുന്ന ഇന്നൊവേഷന്‍ വീക്കിന് സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട പ്രസ്തുത സ്ട്രറ്റജി ഈ രംഗത്ത് ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതായിരിക്കും, അദ്ദേഹംകൂട്ടിചേര്‍ത്തു.

Latest