കോംപാക്ട് സെഡാനുമായി ഫോക്‌സ്‌വാഗന്‍

Posted on: November 27, 2015 4:36 pm | Last updated: November 27, 2015 at 4:36 pm
SHARE

1448596861മുംബൈ: മാരുതി ഡിസയര്‍ , ഹോണ്ട അമെയ്‌സ് , ഫോഡ് ഫിഗോ ആസ്‌പൈര്‍ , ഹ്യുണ്ടായി എക്‌സന്റ് മോഡലുകള്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയിലേയ്ക്ക് ഫോക്‌സ്‌വാഗന്‍ മോഡല്‍ വരുന്നു.

ജര്‍മന്‍ കമ്പനി ഇന്ത്യന്‍ വിപണിയ്ക്കായി പ്രത്യേകം നിര്‍മിക്കുന്ന ചെറിയ സെഡാന്‍ ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. 2016 ആദ്യ പകുതിയില്‍ ഫോക്‌സ്!വാഗന്റെ പുതിയ സെഡാന്‍ വില്‍പ്പനയ്‌ക്കെത്തും. ഫോക്‌സ്!വാഗന്റെ പുണെ പ്ലാന്റിലാണ് സെഡാന്‍ നിര്‍മിക്കുന്നത്. കോംപാക്ട് സെഡാന്റെ ഉത്പാദനത്തിനായി 720 കോടി രൂപയാണ് കമ്പനി നിക്ഷേപം നടത്തിയത്. 2007 ല്‍ ഇന്ത്യയിലെത്തിയ ഫോക്‌സ്!വാഗന്‍ ഇതിനോടകം 5,500 കോടി രൂപ പുനെ നിര്‍മാണശാലയ്ക്കായി മുതല്‍ മുടക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here