ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടി

ആര്‍. അശ്വിന് 12 വിക്കറ്റ് നേടി, ടെസറ്റ് പരമ്പര നേടിയത് 10 വര്‍ഷത്തിന് ശേഷം, ഏകദിന-ട്വന്റി20 പരമ്പരയില്‍ ഇന്ത്യ തോറ്റിരുന്നു.വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യ പരമ്പര വിജയം
Posted on: November 27, 2015 4:05 pm | Last updated: November 28, 2015 at 11:58 am
SHARE

virat-kohli-nagpur-test-winനാഗ്പൂര്‍: ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. 124 റണ്‍സിനു വിജയിച്ച ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

310 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ചായയ്ക്ക് പിന്നാലെ 185 റണ്‍സിനു പുറത്തായി. ഏഴ് വിക്കറ്റ് നേടിയ ആര്‍.അശ്വിനു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. അമിത് മിശ്ര മൂന്ന് വിക്കറ്റ് നേടി. മത്സരത്തില്‍ 12 വിക്കറ്റ് നേടിയ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.

amit-mishra-celebrates32/2 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം തുടങ്ങിയത്. ഡീന്‍ എല്‍ഗാര്‍ (18), എ.ബി.ഡിവില്ലിയേഴ്‌സ് (9) എന്നിവരെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഹാഷിം ആംല-ഫാഫ് ഡുപ്ലസിസ് സഖ്യം അഞ്ചാം വിക്കറ്റില്‍ നേരിയ ചെറുത്തുനില്‍പ്പ് നടത്തി. ഇരുവരും 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 റണ്‍സ് വീതം നേടിയ ഇരുവരെയും അമിത് മിശ്ര അടുത്തടുത്ത ഓവറുകളില്‍ മടക്കി അയച്ചതോടെ സന്ദര്‍ശകരുടെ ചിറകൊടിഞ്ഞു. വാലറ്റത്തെ അശ്വിന്‍ ചുരുട്ടികെട്ടിയതോടെ ഇന്ത്യ മൂന്നാം ദിനം മത്സരം സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 215, രണ്ടാം ഇന്നിംഗ്‌സ് 173. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 79, രണ്ടാം ഇന്നിംഗ്‌സ് 185.jp-duminy-nagpur-test

LEAVE A REPLY

Please enter your comment!
Please enter your name here