Connect with us

Malappuram

മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച കേസ്: മുന്‍കൂര്‍ ജാമ്യം തള്ളി

Published

|

Last Updated

മഞ്ചേരി: മാധ്യമ പ്രവര്‍ത്തകനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
കൊണ്ടോട്ടി നിരയില്‍ അയനിക്കാട് മങ്ങാട്ട് ഹംസ (42) യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ രമേഷ് കുമാറാണ് പരാതിക്കാരന്‍.
നവംബര്‍ 10ന് രാത്രി പത്ത്മണിയോടെ പള്ളിക്കല്‍ അയനിക്കാടാണ് സംഭവം.
തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ക്കുന്നതിനിടെ പറമ്പില്‍ അങ്കണ്‍വാടിയില്‍ ഒരു സ്ത്രീക്ക് പരുക്ക് പറ്റിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു രമേഷ് കുമാര്‍. ഇതിനിടയിലാണ് കയ്യേറ്റമുണ്ടായത്.

 

Latest