സാന്ത്വനതീരങ്ങള്‍ നാടിന്റെ നന്മക്ക്: എം വി സിദ്ദീഖ് സഖാഫി

Posted on: November 27, 2015 11:21 am | Last updated: November 27, 2015 at 11:21 am

കൂറ്റനാട്: എസ് വൈ എസ് കൊള്ളനൂരില്‍ നിര്‍മിച്ച സാന്ത്വനതീരത്തിന്റെ ഉദ്ഘാടനം മാരായംകുന്ന് മഹല്ല് ഖത്വീബ് പി.കെ. ഉമര്‍ ഫൈസി നിര്‍വഹിച്ചു. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് പി.എം.സി. മുഹമ്മദ് ഹസന്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
നാടിന്റെ നന്മയ്ക്ക് സാന്ത്വനകേന്ദ്രങ്ങള്‍ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഓരോ നാട്ടിലും ഇത്തരം കേന്ദ്രങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പട്ടാമ്പി താലൂക്ക് ട്രഷറര്‍ ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ കൊള്ളനൂര്‍, എസ്‌വൈഎസ് തൃത്താല മേഖലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഅദി ആലൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അഹ്‌സനി, സി.എം ഉമര്‍ സാഹിബ് അറക്കല്‍, അബ്ദുനസീര്‍ കറുകപുത്തൂര്‍, വാര്‍ഡ് മെമ്പര്‍ ശിഹാബ് മഞ്ചാടി, അബുട്ടി മണ്ണാരപ്പറമ്പ്, എം കെ സുലൈമാന്‍, പ്രസംഗിച്ചു. എസ്എസ്എഫ് ജില്ലാകമ്മിറ്റിയംഗം ജഅ്ഫര്‍ അസ്ഹരി, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ ഒതളൂര്‍, ഉമരിയ്യ പ്രിന്‍സിപ്പല്‍ എ പി അശ്‌റഫ് മാസ്റ്റര്‍, സ്വാബിര്‍ സഖാഫി, ഹാഫിള് സഫ്‌വാന്‍ റഹ്മാനി, അബ്ദുല്‍ ഹകീം സഖാഫി, ഫൈസല്‍ എംവി, അശ്‌റഫ് എംവി, അഡ്വ. അബ്ദുല്‍ഖാദര്‍ സംബന്ധിച്ചു.
റിയാസ് സിപി സ്വാഗതവും ഫള്‌ലു വിവി നന്ദിയും പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സഹായത്തിനായി വിസ്ഡം ഹബ് തുടങ്ങിയവ ഉള്‍കൊള്ളുന്നതാണ് സാന്ത്വനതീരം. മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ബി എസ് എന്നീ സംഘടനകളുടെ ഓഫീസും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.