മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Posted on: November 27, 2015 11:21 am | Last updated: November 27, 2015 at 11:21 am
SHARE

ചിറ്റൂര്‍: തത്തമംഗലംജനവാസകേന്ദ്രത്തില്‍ സ്വകാര്യ ഹൈപവര്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ സെക്രട്ടറിക്കു നിവേദനം നല്‍കി.
തത്തമംഗലം പള്ളിമൊക്ക് സ്വാമി വിലാസ് മില്‍ റോഡില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനു മുകളിലാണ് ടവര്‍ നിര്‍മാണം പുരോഗമിച്ചുവരുന്നത്. ടവര്‍നിര്‍മാണം നടക്കുന്നതിനു ഇരുനൂറുമീറ്റര്‍ ചുള്ളവില്‍ വിദ്യാഭ്യാസസ്ഥാപനവും വീടുകളും തിങ്ങിനിറഞ്ഞ സ്ഥലമാണ്.
പ്രസരണശേഷി കൂടിയ ടവര്‍ എന്നതിനാല്‍ പരിസരത്തെ താമസക്കാര്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാവുമെന്നും സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇബ്രാഹിം, മുസ്തഫ, ഇഫ്തിക്കര്‍ ഹുസൈന്‍, തൗഫില്‍,കാജാഹുസൈന്‍, മുഹമ്മദ്, ഹൈസല്‍ എന്നിവരുട നേതൃത്വത്തില്‍ 75 പേരാണ് നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്.
അതേസമയം മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് ബന്ധപ്പെട്ട നഗരസഭാധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളതായി സ്വകാര്യ മൊബൈല്‍കമ്പനി അവകാശവാദമുന്നയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here