Connect with us

Kozhikode

ഇന്‍ഫന്റ് ജീസസ്, സേക്രഡ് ഹാര്‍ട്ട് സ്‌കൂളുകള്‍ക്ക് ഒന്നാം സ്ഥാനം

Published

|

Last Updated

മുക്കം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍ പി വിഭാഗത്തില്‍ തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് സ്‌കൂളും സേക്രഡ് ഹാര്‍ട്ട് യു പി സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. വേനപ്പാറ ലിറ്റില്‍ഫ്‌ലവറിനാണ് രണ്ടാം സ്ഥാനം. വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ വിദ്യാലയങ്ങള്‍-യു പി: തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു പി, ഇന്‍ഫന്റ് ജീസസ്, ഹൈസ്‌കൂള്‍ വിഭാഗം: കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൂടരഞ്ഞി, തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അറബിക് സാഹിത്യോത്സവം എല്‍ പി: അല്‍ ഇര്‍ഷാദ് എല്‍ പി സ്‌കൂള്‍ തെച്ച്വാട്, സേക്രഡ് ഹാര്‍ട്ട് യു പി സ്‌കൂള്‍ തിരുവമ്പാടി, യു പി: ജി എം യു പി സ്‌കൂള്‍ ചേന്ദമംഗല്ലൂര്‍, എ യു പി സ്‌കൂള്‍ പന്നിക്കോട്, ഹൈസ്‌കൂള്‍: പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുക്കം ഓര്‍ഫനേജ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സംസ്‌കൃതോത്സവം യു പി: സേക്രഡ് യുപി സ്‌കൂള്‍ തിരുവമ്പാടി, സെന്റ് ജോസഫ്‌സ് സ്‌കൂള്‍ പുല്ലൂരാംപാറ, ഹൈസ്‌കൂള്‍: പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുക്കം ഹൈസ്‌കൂള്‍. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും സി.മോയിന്‍കുട്ടി എം എല്‍ എ നിര്‍വ്വഹിച്ചു. ഒ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം സി കെ ഖാസിം, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫരീദ മോയിന്‍കുട്ടി, ചേന്ദമംഗല്ലൂര്‍ ഗവ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ സുരേന്ദ്രന്‍, അനില്‍കുമാര്‍, ശഫീഖ് മാടായി. കെ ടി ശ്രീധരന്‍, എ അബ്ദുല്‍ ഗഫൂര്‍ , ലീല പുല്‍പ്പറമ്പില്‍,കെ സുബൈര്‍, ബന്ന ചേന്ദമംഗല്ലുര്‍, പി അബ്ദുമാസ്റ്റര്‍, ടി പി അസീസ്, യു പി മുഹമ്മദലി പ്രസംഗിച്ചു.