ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ കുതിക്കുന്നു

Posted on: November 27, 2015 5:29 am | Last updated: November 27, 2015 at 12:30 am
SHARE

emblam-state shathtrolsavam-klmകൊല്ലം: ദേശിംഗനാടിന്റെ മണ്ണില്‍ ശാസ്ത്രം മിന്നിത്തിളങ്ങുന്ന ശാസ്‌ത്രോത്സവം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഗണിതശാസ്ത്രമേളയിലും ശാസ്ത്രമേളയിലും പ്രവൃത്തി പരിചയ മേളയിലും കണ്ണൂരിന് മുന്നേറ്റം. സാമൂഹ്യ ശാസ്ത്ര മേളയില്‍ കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പവും ഐ ടി മേളയില്‍ മലപ്പുറവുമാണ് മുന്നേറുന്നത്. ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ 315 പോയിന്റും കോഴിക്കോട് 290, പാലക്കാട് 278 പോയിന്റും നേടി.
ശാസ്ത്ര മേളയില്‍ കണ്ണൂര്‍ 169, മലപ്പുറം 155, തൃശൂര്‍ 150 പോയിന്റുകള്‍ നേടിയപ്പോള്‍ സാമൂഹിക ശാസ്ത്രമേളയില്‍ കോഴിക്കോടും തൃശൂരും 133 പോയിന്റുകള്‍ വീതവും മലപ്പുറം 127 പോയിന്റുമായാണ് മുന്നേറ്റം നടത്തുന്നത്. പ്രവൃത്തി പരിചയമേളയില്‍ കണ്ണൂര്‍ 19565, കോഴിക്കോട് 19020, കാസര്‍കോട് 18507 എന്നിങ്ങനെയാണ് പോയിന്റ് നിലയെങ്കില്‍ ഐ ടി മേളയില്‍ 89 പോയിന്റ് നേടി മലപ്പുറം ഒന്നാം സ്ഥാനവും 88 പോയിന്റ് നേടിയ കോട്ടയം രണ്ടാം സ്ഥാനത്തും 85 പോയിന്റുമായി എറണാകുളവും മുന്നേറ്റം നടത്തുന്നു. ശാസ്‌ത്രോത്സവം നാളെ സമാപിക്കും.

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍
കൊല്ലം: പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കാവുന്ന ന്യൂതന ടെക്‌നോളജിയൊരുക്കിയ മാനന്തവാടിയിലെ അഞ്ജുവും അനുവും ശ്രദ്ധേയരായി. മാനന്തവാടി ബി വി എച്ച് എസിലെ കുട്ടികള്‍ മികവ് തെളിയിച്ചത്. പ്ലാസ്റ്റിക്കില്‍ നിന്ന് ഹൈഡ്രോകാര്‍ബണ്‍ ചെയിന്‍ വേര്‍തിരിച്ചാണ് പെട്രോള്‍ ലഭ്യമാക്കുന്നത്. ഫ്രാക്ഷനല്‍ ഡിസ്‌കുലേഷനിലൂടെ പെട്രോളും മറ്റു ഇന്ധനങ്ങളും വേര്‍തിരിച്ചെടുക്കാമെന്ന് ഇവര്‍ പറയുന്നു. 15 ടണ്‍ പ്ലാസ്റ്റിക്കില്‍ നിന്ന് പത്തര ടണ്‍ ഇന്ധനമെടുക്കാമത്രെ. പ്ലാസ്റ്റിക്ക് കഴുകി സോഡിയം ബയോ സള്‍ഫറിന്റെ സഹായത്തോടെ സാധാരണ കറിയുപ്പാക്കിയതിന് ശേഷമാണ് ഇന്ധനം വേര്‍ഡതിരിച്ചെടുക്കുന്നത്.