എസ് വൈ എസ് മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനം പട്ടാമ്പിയില്‍

Posted on: November 27, 2015 5:10 am | Last updated: November 27, 2015 at 12:11 am
SHARE

കോഴിക്കോട്’: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നടക്കും. അടുത്തമാസം 12ന് വൈകീട്ട് അഞ്ചു മണിക്ക് പ്രത്യേകം സജ്ജീകരിക്കുന്ന ഓപ്പണ്‍ വേദിയില്‍ പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങളും മദ്ഹ് ആലാപനവും നടക്കും.
ക്യാമ്പയിനിന്റെ ഭാഗമായി ജില്ല, സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് തലങ്ങളില്‍ സെമിനാറുകള്‍, മൗലിദ് സദസുകള്‍, അലങ്കാരങ്ങള്‍, പ്രഭാഷണങ്ങള്‍ ലഘുലേഖ വിതരണം തുടങ്ങി പരിപാടികള്‍ സംഘടിപ്പിക്കും.
2016 ജനുവരി പത്ത് വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന് സ്‌നേഹ റസൂല്‍(സ്വ) കാലത്തിന്റെ വെളിച്ചം എന്നതാണ് പ്രമേയം. പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ: മുഹമ്മദ് കുഞ്ഞി സഖാഫി, എന്‍ അലി അബ്ദുല്ല സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here