Connect with us

Qatar

അഞ്ചു ദിവസത്തിന് നാട്ടില്‍ പോയ പ്രവാസി മരിച്ചു

Published

|

Last Updated

ദോഹ: അഞ്ചു ദിവസത്തേക്ക് നാട്ടില്‍ പോയ ഖത്വറിലെ പ്രവാസി നാട്ടില്‍ മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി കിഴക്കു പറമ്പില്‍ കെ പി വര്‍ക്കിയുടെ മകന്‍ കെ വി റജിയാണ് (47) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
അല്‍ വക്‌റ ആശുപത്രിയില്‍ എന്‍ജീനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു റെജി. നാട്ടിലായിരുന്ന ഭാര്യയെ ഖത്വറിലേക്കു കൊണ്ടുവരാനായി അഞ്ചു ദിവസത്തെ അവധിക്ക് പോയതായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചു. അഞ്ചു വര്‍ഷമായി റെജി വക്‌റ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിവാഹം കഴിഞ്ഞ് 12 വര്‍ഷമായിട്ടും മക്കളില്ലാതിരുന്ന റജിയുടെ ഭാര്യ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. വ്യാഴവട്ടക്കാലത്തെ കാത്തിരിനിപ്പിനൊടുവില്‍ കുഞ്ഞിക്കാലു കാണാനുള്ള ആഗ്രഹം പൂവണിയാതെയുള്ള നിര്യാണം ഖത്വറിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാക്കി. ആലീസാണ് ഭാര്യ.