രാജ്യത്ത് അസഹിഷ്ണുത വളരുന്നുണ്ടെന്ന് കുല്‍ദീപ് നയ്യാര്‍

Posted on: November 26, 2015 9:08 pm | Last updated: November 27, 2015 at 11:43 am
SHARE

kuldeep nayarന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നുണ്ടെന്നും അത് പരിഹരിക്കേണ്ടതു സര്‍ക്കാരാണെന്നും പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍. സൗഹാര്‍ദത്തിന്റെ അന്തരീക്ഷമല്ല കുറച്ചു കാലങ്ങളായി രാജ്യത്തുള്ളത്. അത് വേണ്ടരീതിയില്‍ മാറ്റങ്ങളുണ്ടാക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടിയിലെ ദുര്‍ഭൂതങ്ങളെ രാഷ്ട്ര നന്മയ്ക്കായി അടക്കി നിര്‍ത്തണമെന്നും കുല്‍ദീപ് നയ്യാര്‍ ആവശ്യപ്പെട്ടു. അസഹിഷ്ണുത സംബന്ധിച്ച ബോളിവുഡ് താരം ആമിര്‍ ഖാന്റെ പ്രസ്താവനയെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here