പി ജെ എസ് ക്വിസ് ടൈം 2015 ഫൈനല്‍ മത്സരം വെള്ളിയാഴ്ച

Posted on: November 26, 2015 7:09 pm | Last updated: November 26, 2015 at 7:09 pm

Quiz Timeജിദ്ദ:ശിശുദിന ആഘോഷത്തിന്റെഭാഗമായി ജിദ്ദയിലെ സാമൂഹികസാംസ്‌കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട്കുട്ടികള്‍ക്കായി പത്തനംതിട്ട ജില്ലാസംഗമം(പി.ജെ. എസ്.)നടത്തുന്ന ക്വിസ്‌ടൈം 2015ന്റെ ഫൈനല്‍മത്സരം വെള്ളിയാഴ്ച ഷറഫിയ ഇമ്പാലാഗാര്‍ഡന്‍ റെസ്‌റ്റൊറെന്റില്‍ വെച്ച് വൈകിട്ട് 7:00 മണിമുതല്‍ നടത്തുന്നു.

പ്രാഥമിക ഘട്ടമത്സരത്തില്‍ വിജയികളായ അഞ്ച്ടീമുകള്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതാണ്. 4.00 മണിമുതല്‍ നടക്കുന്ന പരിപാടിയില്‍ പത്തനംതിട്ട ജില്ലാ ബാലജന സംഗമം അംഗങ്ങള്‍അവതരിപ്പിക്കുന്ന വിവിധകലാ പരിപാടികളും,ബാലജനസംഗമം അംഗങ്ങള്‍ക്കായി വിവിധയിനം മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.