ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സന്ദര്‍ശനം 27ന്

Posted on: November 26, 2015 7:02 pm | Last updated: November 26, 2015 at 7:02 pm
SHARE

indian consulateജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള സംഘം ഖുന്‍ഫുദ, ജീസാന്‍, നജ്‌റാന്‍ എന്നീ നഗരങ്ങളില്‍ നവംബര്‍ 27 ന് സന്ദര്‍ശനം നടത്തും. പ്രദേശങ്ങളിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി സംഘം വെല്‍ഫെയര്‍, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍വഹിച്ചു കൊടുക്കും.
സ്ഥലത്തെ പുറം ഏജന്‍സികള്‍ നിര്‍വഹിക്കാത്ത കോണ്‍സുലര്‍ സേവനങ്ങളാണ് ടീം ചെയ്തുകൊടുക്കുക. തൊഴില്‍, ക്ഷേമ കാര്യങ്ങളില്‍ പ്രദേശത്തെ ഇന്ത്യന്‍ സമൂഹവും വ്യക്തികളും എഴുതി സമര്‍പ്പിക്കുന്ന പരാതികളും നിര്‍ദേശങ്ങളും സംഘം സ്വീകരിക്കും.
രാവിലെ 8.30 മുതല്‍ 11.30 വരെയും വൈകീട്ട് 5 മണി മുതല്‍ 7 മണി വരെയുമായിരിക്കും ക്യാമ്പ് പ്രവര്‍ത്തിക്കുക.
മറ്റു വിവരങ്ങള്‍:
ഖുന്‍ഫുദ: സീ വില്ലേജ് ഹോട്ടല്‍, ഫോണ്‍ നമ്പര്‍ : 0177332222, 7331111
ജീസാന്‍: ഹോട്ടല്‍ അദ്‌നാന്‍. ഫോണ്‍ നമ്പര്‍: 0173217777, 3171641
നജ്‌റാന്‍: ഹോട്ടല്‍ നജ്‌റാന്‍ . ഫോണ്‍ നമ്പര്‍ : 0175221919, 5221418