മൂന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 79 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്കും തകര്‍ച്ച

Posted on: November 26, 2015 3:25 pm | Last updated: November 26, 2015 at 11:12 pm
SHARE

Imran Tahir of South Africa has his stump broken bib Ravindra Jadeja of India during day one of the 3rd Paytm Freedom Trophy Series Test Match between India and South Africa held at the Vidarbha Cricket Association Stadium, Nagpur, India on the 25th November 2015 Photo by Ron Gaunt / BCCI / SPORTZPICS

നാഗ്പൂര്‍: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 215 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 79 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 39 റണ്‍സെടുത്ത ജെപി ഡുമിനിയാണ് ടോപ്‌സ്‌കോറര്‍. 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

നാല് വിക്കറ്റ് നേടി രവീന്ദ്ര ജഡേജയും മികച്ച പിന്തുണ നല്‍കി. ശേഷിച്ച ഒരു വിക്കറ്റ് അമിത് മിശ്രയും സ്വന്തമാക്കി. സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ ഹാഷിം അംല ഒരു റണ്ണും ഡിവില്ല്യേഴ്‌സ് റണ്ണൊന്നുമെടുക്കാതെയും പുറത്തായി. ഡുപ്ലെസി 10 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 136 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 39 റണ്‍സെടുത്ത ധവാനും 31 റണ്‍സെടുത്ത പൂജാരയുമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here