ഡി ബി കോളേജ് ക്യാംപസില്‍ ബൈക്കിടിച്ച സംഭവം; പ്രതി പിടിയില്‍

Posted on: November 26, 2015 11:07 am | Last updated: November 26, 2015 at 10:04 pm
SHARE

sayanaകൊല്ലം: ശാസ്താംകോട്ട ഡി ബി കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ബൈക്ക് ഓടിച്ച ഹരികുമാറിനെ എറണാകുളത്ത് നിന്നാണ് പിടിച്ചത്. ബൈക്കിടിച്ചത് മന:പൂര്‍വമല്ലെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി.

സംഭവം യാദൃശ്ചികമാണ്. വിദ്യാര്‍ത്ഥിനിയെ മുന്‍പരിയചയമില്ല. ഭയം കൊണ്ടാണ് നാടിവിട്ടതെന്നും ഹരികുമാര്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഹിന്ദി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ സയനയെ ബൈക്ക് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സയനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ സയന അപകടനില തരണം ചെയ്തിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here