Connect with us

Palakkad

വേതനമില്ലാതെ സേവനം; പെരുമാട്ടിയിലെ തൊഴിലുറപ്പുകാര്‍ നാടിന് അഭിമാനമാകുന്നു

Published

|

Last Updated

വണ്ടിത്താവളം: പെരുമാട്ടി പഞ്ചായത്തിലെ 2194 തൊഴിലുറപ്പ് ജോലിക്കാര്‍ വേതനംകളഞ്ഞ് പഞ്ചായത്ത് റോഡുകളുടെയും, മീനാക്ഷിപുരം മുതല്‍ കൂമങ്കാട് വരെയുള്ള 13കി.മി. ദൂരം ഉള്ള അപകടപരമായ റോഡ് അരികുകളിലെ പാഴ്‌ചെടികള്‍ വെട്ടിമാറ്റി.
പെരുമാട്ടി പഞ്ചായത്ത് “രണ സമിതിയുടെ ആദ്യ യോഗത്തില്‍ ഉയര്‍ന്നുവന്ന ഒരു പ്രശ്‌നമായിരിന്നു വഴിയാത്രക്കാരുടെ അപകടം. മാസങ്ങള്‍ക്ക് മുന്‍പ് പോലീസിന്റെ ഓപറേഷന്‍ മണ്‍സൂണ്‍ നടപ്പാക്കിയപ്പോള്‍ തോന്നിയ ആശയമാണ് അപകടം കുറക്കുന്നതിനുവേണ്ടി പാതയരുകുകള്‍ വൃത്തിയാക്കുന്നത്. ഈക്കാര്യം തൊഴിലുറപ്പ് തൊഴിലാളികളോട് അറിയിച്ചപ്പോള്‍ ഇരു കൈയ്യും നീട്ടി സ്വുകരിക്കുകായാണ് ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. അഞ്ചുലക്ഷത്തി രാണ്ടായിരത്തി നാനൂറ്റി ഇരുപത്തിയാറു (502426)രൂപയുടെ സവനമാണ് ഇവര്‍ നാടിന് സൗജന്യമായി നല്‍കിയത്.
ക്രിയാത്മകമായ 2818 തൊഴിലാളികളില്‍ 2194 പേര്‍ ഇന്ന് സേവനത്തിനെത്തി. ഇവരുടെ ദിവസകൂലി 229 രൂപയാണ് ഓരോരുത്തരും വേണ്ടാന്ന് വെച്ചത്. കക്ഷി രാഷ്ട്രീയം മറന്നു പ്രതിപക്ഷവും ഒന്നിച്ചപ്പോള്‍ 18 വാര്‍ഡുകളിലും നടപ്പിലായി.പൊതുജനങ്ങള്‍ മധുരപലഹാരങ്ങളും സംഭാരവും നല്‍കി.
ഓരോ വാര്‍ഡ് അംഗങ്ങളും വാര്‍ഡുതല ഉദ്ഘാടനവും നടത്തി. റോഡ് അരികുകള്‍ വൃത്തിയാക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡണ്ട് മാതുരി പത്മനാഭാന്‍ നിര്‍വഹിച്ചു.
മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് അംഗം വി.മുരുകദാസ്, ചിറ്റൂര്‍ ബ്ലോക്ക് മെമ്പര്‍ ആര്‍ പങ്കജാക്ഷന്‍, മീനാക്ഷിപുരം എസ് ഐ സുനില്‍കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് മാരിമുത്തു, വൈസ് പ്രസിഡണ്ട് രാജി പ്രഭാകരന്‍, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അനന്ദന്‍, പഞ്ചായത്ത് സെക്രട്ടറി രാമനുണ്ണി, പഞ്ചായത്ത് അംഗകളായ കെ സുരേഷ്, അനില്‍കുമാര്‍, ആശിഷ്, സി ഡി എസ് ചെയര്‍പെര്‍സന്‍ സുനിത രമേഷ് സംസാരിച്ചു.