ദേശീയപാതകള്‍ ചോരക്കളമാകുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന

Posted on: November 26, 2015 9:49 am | Last updated: November 26, 2015 at 9:49 am
SHARE

വളാഞ്ചേരി: ദേശീയപാതകള്‍ ചോരക്കളമാകുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. കൊണ്ടോട്ടി ഐക്കരപ്പടി, എടപ്പാള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. മലപ്പുറം ആര്‍ടി ഒ അജിത്ത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമക്കിയത്. ഓരോ ജോയിന്റ് ആര്‍ട്ടി ഓഫീസുകള്‍ക്ക് കീഴിലെ എം വി ഐ മാരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയത്.
തിരൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ദേശീയപാതയിലും മറ്റ് പാതകളിലുമായി നടത്തിയ പരിശോധനയില്‍ 46 കേസുകളിലായി 44000 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ് ധരിക്കാതെയുള്ള മോട്ടോര്‍ സൈക്കിള്‍ യാത്ര, ലൈസന്‍സില്ലാതെയുള്ള ഡ്രൈവിംഗ്, അമിത ഭാരം എന്നിവക്ക് പിഴ ചുമത്തി. പുറമെ ഹൈല്‍മറ്റിടാതെ വാഹനമോടിച്ച പ്രായമായവരെ നിര്‍ബന്ധിത ട്രാഫിക് ബോധവത്കരണ പഠന ക്ലാസിലേക്കും അയച്ചു. തിരൂര്‍ ജോയിന്റ് ആര്‍ടി ഒ സുഭാഷിന്റെ നേതൃത്വത്തില്‍ എം വി ഐ സനീഷന്‍, എ എം വി ഐ മാരായ മുഹമ്മദ് അശ്‌റഫ് സൂര്‍പ്പില്‍, കെ എം ധനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here