Connect with us

Kozhikode

ജന്മിത്വം അവസാനിച്ച നാട്ടില്‍ രാഷ്ട്രീയ ജന്മിത്വം വളരുന്നു: വെള്ളാപ്പള്ളി

Published

|

Last Updated

കോഴിക്കോട്: ജന്മിത്വം അവസാനിച്ച നാട്ടില്‍ പുത്തന്‍ രാഷ്ട്രീയ ജന്മിത്വം വളരുകയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റയാത്രക്കു മുതലക്കുളം മൈതാനിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മിത്വം അവസാനിപ്പിച്ചെന്നു ചിലര്‍ അവകാശപ്പെടുമ്പോള്‍ ഇറങ്ങിപ്പോയ ജന്മിയുടെ കസേരയില്‍ രാഷ്ട്രീയ ജന്മിമാര്‍ വാഴുകയാണ്. നിലവിലുള്ള രാഷ്ട്രീയക്കാരില്‍ നിന്നും കേരളത്തെ രക്ഷിക്കുക, ഒപ്പം പുതിയൊരു കേരളം ഉണ്ടാക്കുക എന്നതാണു സമത്വമുന്നേറ്റ ജാഥ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം എന്നത് കള്ളനാണയമാണ്. മതവും ജാതിയും ഉപജാതികളും നാട്ടില്‍ സത്യമായില്‍ക്കുന്നു. സെക്യുലര്‍ മാര്‍ച്ച് നടത്തുന്നവരുടെ എസ് എസ് എല്‍ സി പുസ്തകം പരിശോധിച്ചാല്‍ ജാതിയും മതവുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. അതുകൊണ്ടാണ് എസ്എന്‍ ഡി പി പറയുന്നത് എല്ലാവരും ജാതി പറയണം.
സമത്വമുന്നേറ്റ ജാഥ തുടങ്ങിയതു മുതല്‍ പീഡനമാണ്. ഒഴിഞ്ഞ കസേരകള്‍ മാത്രം കാണിക്കുന്ന മാധ്യമസംസ്‌കാരമാണ് നിലനില്‍ക്കുന്നത്. സമത്വമുന്നേറ്റ ജാഥ ഒരു സമുദായത്തിനും എതിരല്ല. അവസരവാദ രാഷ്ട്രീയമാണ് ഇന്നത്തേത്. തള്ളിപ്പറഞ്ഞവരെ കൈപിടിച്ചു കൂട്ടുന്ന കാഴ്ച. നീതിയും ധര്‍മവും പരിഗണിക്കപ്പെടുന്നില്ല.
ഇതില്‍ നിന്നെല്ലാമുള്ള മാറ്റമാണ് എസ് എന്‍ ഡി പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്ക സമുദായ സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി എസ് നായര്‍ അധ്യക്ഷനായിരുന്നു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി സുധീഷ്, ട്രഷറര്‍ ടി ഷനൂബ്, കെ പിഎം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബു, കേരള ധീവര മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഘോരക്‌നാഥ്, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേരള സാംബവ സൊസൈറ്റി ജനറല്‍ സെക്രട്ടറി ബാബു കുന്നത്തൂര്‍, എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍, മഞ്ചേരി ഭാസ്‌കര പിള്ള പ്രസംഗിച്ചു.

Latest