എഫ്‌സി ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സമനിലയില്‍ തളച്ചു

Posted on: November 25, 2015 9:52 pm | Last updated: November 25, 2015 at 9:52 pm

islപനാജി: എഫ്‌സി ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി മെന്‍ഡിയും ഗോവയ്ക്കുവേണ്ടി റെയ്‌നാള്‍ഡോയും ഗോള്‍ നേടി. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ഇരു ഗോളുകളും. നോര്‍ത്ത് ഈസ്റ്റായിരുന്നു ഗോവയെ ഞെട്ടിച്ച് ആദ്യം ഗോള്‍ നേടിയത്. കളിയുടെ 56 -ാം മിനിറ്റിലായിരുന്നു മെന്‍ഡിയുടെ ഗോള്‍. 80-ാം മിനിറ്റില്‍ റെയ്‌നാള്‍ഡോയിലൂടെ ഗോവ ഗോള്‍ മടക്കി സമനില പിടിച്ചുവാങ്ങി