Connect with us

Qatar

ഖത്വര്‍ എയര്‍വേയ്‌സിന് രണ്ട് അവാര്‍ഡുകള്‍

Published

|

Last Updated

ദോഹ: ഖത്വര്‍ എയര്‍വേയ്‌സിന്റെ ലോകോത്തര സേവനങ്ങള്‍ക്ക് അംഗീകാരമായി രണ്ട് അവാര്‍ഡുകള്‍. ഈ വര്‍ഷത്തെ ഏഷ്യ പസഫിക് എയര്‍ലൈന്‍ അവാര്‍ഡും ചൈനയിലേക്കുള്ള ബെസ്റ്റ് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍ അവാര്‍ഡും ഖത്വര്‍ എയര്‍വേയ്‌സിന് ലഭിച്ചു. സിംഗപ്പൂരില്‍ നടന്ന കാപ ഏവിയേഷന്‍ പരിപാടിയിലാണ് ഏഷ്യ പസഫിക് എയര്‍ലൈന്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഖത്വര്‍ എയര്‍വേയ്‌സ് സൗത്ത് ഈസ്റ്റ് ഏഷ്യ സൗത്ത് വെസ്റ്റ് പസഫിക് സീനിയര്‍ വൈസ് പ്രസിഡന്റ് മര്‍വാന്‍ കുലൈലത് അവാര്‍ഡ് സ്വീകരിച്ചു. എയര്‍ലൈന്‍ രംഗത്തെ നേതൃസ്ഥാനത്തേക്കുയര്‍ന്ന് മേഖലയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനും മറ്റ് കമ്പനികള്‍ക്ക് മാതൃകയാകാനും ഖത്വര്‍ എയര്‍വേയ്‌സിന് സാധിച്ചതിനാലാണ് അവാര്‍ഡ്. പത്ത് പുതിയ ഡെസ്റ്റിനേഷനുകളും നിലവിലുള്ളവ വിപുലപ്പെടുത്തിയും വലിയ വളര്‍ച്ചയാണ് ഖത്വര്‍ എയര്‍വേയ്‌സ് നേടിയത്.

Latest