അമീര്‍ ഖാനും ഷാരൂഖ് ഖാനും എതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹിന്ദുമഹാസഭ

Posted on: November 25, 2015 7:35 pm | Last updated: November 25, 2015 at 7:35 pm
SHARE

hindu mahasabhaമീററ്റ്: സിനിമാതാരങ്ങളായ അമീര്‍ ഖാനും ഷാരൂഖ് ഖാനും എതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്നും ഇരുവരും പാക്കിസ്ഥാനിലേക്കു പോകണമെന്നും ഹിന്ദു മഹാസഭ. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്നു പറഞ്ഞ അമീര്‍ഖാന്‍ പാക്കിസ്ഥാനിലേക്കു പോകുന്നതാണ് ഇന്ത്യക്കു നല്ലത്. അമീറിനും ഷാറുഖിനുമെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസെടുക്കണമെന്നും ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി മുന്നാ കുമാര്‍ ശര്‍മ പറഞ്ഞു.

കഴിഞ്ഞ ദിവസം ആമീര്‍ ഖാന്‍ നടത്തിയ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്യുന്നതിന് ഹിന്ദു മഹാസഭ നേതാക്കള്‍ മീററ്റില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിനു ശേഷമാണ് ദേശീയ സെക്രട്ടറി മുന്നാ കുമാര്‍ ശര്‍മ അമീര്‍ ഖാനും ഷാരുഖ് ഖാനുമെതിരെ ആഞ്ഞടിച്ചത്. അമീര്‍ പാക്കിസ്ഥാനിലേക്കുപോകുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഘര്‍വാപസി നടത്തണം. ഇതോടെ അദ്ദേഹം നടത്തിയ ‘ലൗവ് ജിഹാദില്‍’നിന്നു കുറ്റവിമുക്തനാകുമെന്നും ശര്‍മ പറഞ്ഞു. അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ആമീറിന്റെ ഭാര്യക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ താല്‍പര്യമില്ല. അതിനാല്‍ തീര്‍ച്ചയായും ആമീറും കുടുംബവും സിറിയയില്‍ സ്ഥിരതാമസമാക്കണം. എങ്കില്‍ മാത്രമേ ഇന്ത്യയില്‍ എത്രമാത്രം സഹിഷ്ണുത ഉണ്‌ടെന്ന് അദ്ദേഹം മനസിലാക്കുവെന്നു ശര്‍മ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here