Connect with us

Gulf

ഇത്തിസാലാത്ത് സാറ്റലൈറ്റ് വഴിയുള്ള മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തുടങ്ങി

Published

|

Last Updated

അബുദാബി: ഇത്തിസാലാത്ത് ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴിയുള്ള മൊബൈല്‍ഫോണ്‍ സേവനം ആരംഭിച്ചു.
തുറയ്യ ടെലികമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണിത്. അമേരിക്കയിലൊഴികെ ലോകത്തിലെവിടേക്കും ഫോണ്‍ ചെയ്യാനും സന്ദേശങ്ങളയക്കാനും ഇതുവഴി കഴിയും. 300 ദിര്‍ഹമാണ് പ്രതിമാസം ഫോണിനടക്കം ഈടാക്കുക. ഒരു വര്‍ഷത്തേക്കാണ് അടക്കേണ്ടത്. ഫോണില്ലാതെ പ്രതിമാസം 150 ദിര്‍ഹം ഈടാക്കും. ഒരുതരത്തിലുള്ള തടസങ്ങളും ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവുകയില്ല. ഭൂതല മൊബൈല്‍ ഫോണ്‍ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് സാറ്റലൈറ്റ് സേവനങ്ങള്‍.
ഒരു മിനുട്ടിന് രണ്ട് ദിര്‍ഹമാണ് ഫോണ്‍ ഈടാക്കുക. സന്ദേശങ്ങള്‍ക്ക് ഒരു ദിര്‍ഹം ഈടാക്കും. ആന്‍ എ ഇമാറാത്തി എന്ന പേരിലാണ് പാക്കേജ് അറിയപ്പെടുക. റേഞ്ച് കിട്ടാത്ത പ്രശ്‌നം ഈ സാറ്റലൈറ്റ് ഫോണ്‍ വഴി ഉണ്ടാവുകയില്ല.