ദേശീയ ദിനാഘോഷം തുടങ്ങി; ദുബൈയില്‍ ഡിസം. ഒന്നിന് പൊതുപരിപാടി

Posted on: November 25, 2015 6:52 pm | Last updated: November 26, 2015 at 7:59 pm
SHARE

national dayദുബൈ: യു എ ഇ ദേശീയ ദിനാഘോഷങ്ങള്‍ക്ക് രാജ്യമെങ്ങും തുടക്കം. നിരവധി സ്ഥാപനങ്ങളും സംഘടനകളും പല പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ദുബൈയില്‍ ഔദ്യോഗിക ആഘോഷം ഡിസംബര്‍ ഒന്നിന് ബിസിനസ് ബേയില്‍ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിനു പിറകുവശം നടത്തുമെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് അറിയിച്ചു. ജലധാരകള്‍ കൊണ്ടുള്ള റിഫഌക്ഷന്‍സ് എന്ന പ്രദര്‍ശനമാണ് പ്രധാനം. ജെ ബി ആറിന് എതിര്‍വശം ബീച്ചില്‍ ഡിസംബര്‍ രണ്ടു മുതല്‍ നാലുവരെ കരിമരുന്ന് പ്രയോഗമുണ്ടായിരിക്കും.
ദുബൈ ഫെസ്റ്റിവല്‍ സിറ്റിമാളില്‍ വതനീ അല്‍ ഇമാറാത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദേശത്തേക്കുള്ള യാത്ര എന്ന പേരില്‍ പ്രദര്‍ശനം നാളെ ആരംഭിക്കും. ഡിസംബര്‍ ആറിന് അവസാനിക്കും.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ കായികദിനത്തില്‍ യോഗ പരിശീലനം നടത്തുമെന്ന് ക്രൗണ്‍ പ്രിന്‍സ് ഓഫ് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ സൈഫ് ബിന്‍ മര്‍ഹാന്‍ അല്‍ കത്ബി അറിയിച്ചു. ഇന്ന് രാവിലെ ഒമ്പതിന് നാദ് അല്‍ ശിബയിലാണ് പരിപാടി. ഡിസംബര്‍ രണ്ടിനാണ് ദേശീയദിനമെങ്കിലും കഴിഞ്ഞ ദിവസം മുതല്‍തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here