നവീനാശയത്തിന് ശൈഖ് മുഹമ്മദിന്റെ 200 കോടി

Posted on: November 25, 2015 6:51 pm | Last updated: November 25, 2015 at 6:51 pm
SHARE

uae innovatesദുബൈ: നൂതനാശയ വാരാചരണത്തിന് ശക്തി പകരാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 200 കോടി ദിര്‍ഹം അനുവദിച്ചു. നൂതനാശയങ്ങളുടെ വികസനത്തിനും രൂപകല്‍പനക്കുമായാണ് തുക വിനിയോഗിക്കുക. യു എ ഇ വിഷന്‍ 2021ന്റെ ഭാഗമായാണ് നൂതനാശയ വാരാചരണം നടത്തുന്നത്. സാമ്പത്തികകാര്യ മന്ത്രാലയമാണ് പദ്ധതികള്‍ക്കായി തുക അനുവദിക്കുക. ഈ മാസം 28 വരെ നീണ്ടുനില്‍ക്കുന്ന യു എ ഇ ഇന്നൊവേഷന്‍ വീക്കില്‍ 800 കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരാചരണത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും ശാസ്ത്ര പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കും. മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ഇന്നൊവേഷനാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here