Connect with us

Ongoing News

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

Published

|

Last Updated

റാഞ്ചി: 31ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 403 പോയിന്റ് നേടിയാണ് കേരളത്തിന്റെ വിജയം. ഇത് പതിനെട്ടാം തവണയാണ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് കിരീടത്തില്‍ കേരളം മുത്തമിടുന്നത്. 355.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.

25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം. കേരളത്തിന്റെ ജിസ്‌ന മാത്യു ട്രിപ്പിള്‍ സ്വര്‍ണം നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ജിസ്‌ന ട്രിപ്പിള്‍ തികച്ചത്. ചൊവ്വാഴ്ച 400 മീറ്ററില്‍ മീറ്റ് റിക്കാര്‍ഡോടെ ജിസ്‌ന സ്വര്‍ണം നേടിയിരുന്നു.

Latest