Connect with us

National

അസഹിഷ്ണുത വിവാദത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: വെങ്കയ്യ നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: അസഹിഷ്ണുത വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നൂവെന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ആഗ്രഹിക്കുന്ന തരത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താം. അസഹിഷ്ണുതാ പ്രസ്താവനകളോട് യോജിപ്പില്ല. ദാദ്രി അടക്കമുള്ള സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോ ബിജെപിക്കോ പങ്കില്ല. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്നും നായിഡു വ്യക്തമാക്കി.