ആമിര്‍ ഖാനെതിരെ ശിവസേന

Posted on: November 25, 2015 2:08 pm | Last updated: November 25, 2015 at 2:13 pm
SHARE

Aamir-Khan

മുംബൈ: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നെന്ന് പറഞ്ഞ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനെതിരെ ശിവസേന രംഗത്തെത്തി. ആമിര്‍ സംസാരിക്കുന്നത് ഒറ്റുകാരന്റെ ഭാഷയിലാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി. ബോളിവുഡിലെ ഖാന്‍മാര്‍ക്ക് എന്ത് ദുരന്തമാണ് സംഭവിച്ചതെന്ന് അവര്‍ പറയണം. ഇന്ത്യ സ്വന്തം രാജ്യമല്ലെന്ന് തോന്നുന്നവര്‍ സത്യമേവ ജയതേ എന്നു പറയരുതെന്നും സാമ്‌ന വ്യക്തമാക്കി.

ഏത് രാജ്യത്ത് താമസിക്കാനാണ് ആമിര്‍ ആഗ്രഹിക്കുന്നത്. രാജ്യം വിടേണ്ട കാര്യം എന്തെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇന്ത്യ വിടുന്നൂ എന്ന് പറയുന്നത് ദേശക്കൂറില്ലായ്മയാണ്. ഈ രാജ്യം നല്‍കിയ എല്ലാ അംഗീകാരങ്ങളും ഇവിടെ ഉപേക്ഷിക്കണം. ആമിര്‍ കാശ്മീരില്‍ പോയി ജവാന്‍മാര്‍ നടത്തുന്ന യുദ്ധം കാണണം. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങളെ കാണണം. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന പി കെ എന്ന സിനിമ കോടികള്‍ വാരിക്കൂട്ടിയത് രാജ്യത്ത് അസഹിഷ്ണുതയുണ്ടായത് കൊണ്ടാണോയെന്നും സാമ്‌ന ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here