ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി

Posted on: November 25, 2015 12:53 pm | Last updated: November 25, 2015 at 8:35 pm
SHARE

SWAMY_saswathikanandaകൊച്ചി: നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. മരണം വീണ്ടും അന്വേഷിക്കണം. മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യത്തില്‍ ഇതുവരെ നടന്നത് നിയമപരമായ അന്വേഷണം അല്ലേയെന്നും കോടതി ചോദിച്ചു.

കേസില്‍ തെളിവ് ലഭിച്ചാല്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട കോടതി മരണകാര്യത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെ ക്രൈംബ്രാഞ്ച് കര്‍മ്മപദ്ധതി തയ്യാറാക്കിയെന്നും ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here