ജോണിന്റെ ആത്മഹത്യ സഹപ്രവര്‍ത്തകരുടെ വഞ്ചനമൂലം: വി എസ് അച്യുതാനന്ദന്‍

Posted on: November 25, 2015 10:30 am | Last updated: November 25, 2015 at 10:30 am
SHARE

മാനന്തവാടി: പി വി ജോണിന്റെ ആത്മഹത്യക്ക് കാരണം സഹപ്രവര്‍ത്തകരായി അഭിനയിച്ച ചിലര്‍ മാനസികമായി നൊമ്പരപ്പെടുത്തിയതാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നാല്‍പത് കൊല്ലത്തോളം സഹപ്രവര്‍ത്തകനായിരുന്ന ജോണിനെ വഞ്ചിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി അത്യധികം നീചമാണെന്നും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു. ഇത്രകാലത്തോളം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച ഒരു വ്യക്തിയെ ഇത്തരത്തില്‍ വഞ്ചിച്ച ഡി സി സി പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് വി എസ.് പി വി ജോണിന്റെ വീട്ടിലെത്തിയത്. ജോണിന്റെ മകന്‍ വര്‍ഗീസ് അദ്ദേഹത്തെ സ്വീകരിച്ച് വീട്ടിലേക്കാനയിച്ചു. തുടര്‍ന്ന് ജോണിന്റെ കുടുംബാംഗങ്ങളുമായി അല്‍പനേരം അദ്ദേഹം ചിലവഴിച്ചു.
സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, സി പി എം മാനന്തവാടി ഏര്യാസെക്രട്ടറി കെ എം വര്‍ക്കിമാസ്റ്റര്‍, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് തുടങ്ങിയവര്‍ പി വി ജോണിന്റെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരൊന്നും തന്നെ ഇന്ന് വീട്ടിലെത്തിയില്ലായെന്നുള്ളത് ശ്രദ്ധേയമായി. ഇതിനിടയില്‍ വി എസിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ ജോണിന്റെ വീട്ടിലേക്കുള്ള മാര്‍ഗമധ്യേ ഫഌക്‌സ് ബാനറുകള്‍ സ്ഥാനം പിടിച്ചിരുന്നു. ‘രാഷ്ട്രീയ കുതികാല്‍വെട്ടിന്റെ രക്തസാക്ഷിയായ പി വി ജോണിന്റെ ഭവനം സന്ദര്‍ശിക്കാനെത്തുന്ന വി എസ് അച്യുതാനനന്ദന് അഭിവാദ്യങ്ങള്‍’എന്നതായിരുന്നു ബാനറിലെ മുദ്രാവാക്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here