കോണ്‍ട്രാക്ട് വാഹന ഡ്രൈവര്‍മാരുടെ ലൈസന്‍സ് പരിശോധിക്കും: ഗതാഗതമന്ത്രി

Posted on: November 25, 2015 5:54 am | Last updated: November 24, 2015 at 11:54 pm
SHARE

കണ്ണൂര്‍: എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹന ഡ്രൈവര്‍മാരുടെയും ലൈസന്‍സ് പരിശോധനക്ക് വിധേയമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി വനം – ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. തെരൂര്‍ പാലയോട് യുപി സ്‌കൂളില്‍, വാഹനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. അപകടം വരുത്തിയ ഡ്രൈവറുടെ ലൈസന്‍സ് സംബന്ധിച്ച് സംശയം ഉണ്ടായിട്ടുണ്ട്. മണിപ്പൂര്‍ ലൈസന്‍സാണ് ഇതെന്ന് പറയപ്പെടുന്നു. ഇത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും. അപകടം വരുത്തിയ ഡ്രൈവര്‍ക്കും വാഹന ഉടമക്കുമെതിരെ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here