ഡോക്യുഫെസ്റ്റ് എന്‍ട്രികള്‍ ക്ഷണിച്ചു

Posted on: November 25, 2015 5:53 am | Last updated: November 24, 2015 at 11:54 pm
SHARE

അരീക്കോട്: 2016 ഫെബ്രുവരി 5,6,7 തീയതികളില്‍ നടക്കുന്ന അരീക്കോട് മജ്മഅ് 30-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മജ്മഅ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഐ പി സി സംഘടിപ്പിക്കുന്ന ഡോക്യുഫെസ്റ്റ് -ആള്‍ കേരളാ ഡോക്യുമെന്ററി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ദൃശ്യ മാധ്യമ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പ്രബോധകരെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ ദഅ്‌വ-ശരീഅത്ത് കോളജുകളില്‍ നിന്നും പള്ളി ദര്‍സുകളില്‍ നിന്നും നേരത്തെ അപേക്ഷിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ജനുവരി 24നാണ് മത്സരം. ഒന്നാം സ്ഥാനക്കാര്‍ക്ക് 11,111 രൂപയും രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,555 രൂപയും 3,333 രൂപയും സമ്മാനമായി നല്‍കും. മത്സരത്തോടനുബന്ധിച്ച് ദൃശ്യ മാധ്യമ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന ഡോക്യുമെന്ററി നിര്‍മാണ പരിശീലനവും സംഘടിപ്പിക്കും. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 9747372861 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഈമെയില്‍ ശുരാമഷാമൗ@ഴ ാമശഹ.രീാ, മൃലമരീറലാമഷാമൗ@ഴാമശഹ.രീാ.

LEAVE A REPLY

Please enter your comment!
Please enter your name here