അമീര്‍ഖാന്‍ ഇന്ത്യവിട്ടാല്‍ രാജ്യത്തെ ജനസംഖ്യയെങ്കിലും കുറയുമെന്ന് ബിജെപി എംപി

Posted on: November 24, 2015 9:02 pm | Last updated: November 24, 2015 at 9:20 pm
SHARE

news-muslims-are-more-safe-in-india-rather-then-other-countries-said-yogi-adityanath-1-11257-11257-yogi-adityanath-1ന്യൂഡല്‍ഹി: സിനിമാതാരം അമീര്‍ഖാന് ഇന്ത്യവിടാനാണ് താത്പര്യമെങ്കില്‍ ആരും അദ്ദേഹത്തെ തടയരുതെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. അമീര്‍ ഇന്ത്യവിട്ടാല്‍ രാജ്യത്തെ ജനസംഖ്യയെങ്കിലും കുറയുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറയുന്ന ആമീറിനെ പോലുള്ളവര്‍ ലോകത്ത് എവിടെയാണ് സഹിഷ്ണുതയുള്ളതെന്നു വ്യക്തമാക്കണമെന്നും ഐഎസിനെ പോലുള്ളവരാണോ സഹിഷ്ണുതയുണ്ടാക്കുന്നതെന്നും ആദിത്യനാഥ് ചോദിച്ചു.
രാമനാഥ് ഗോയങ്കെ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് അമീര്‍ ഖാന്‍ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ചു പ്രതികരിച്ചത്. ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടതായും താരം ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സൂചിപ്പിച്ചു. മക്കളേയും കുടുംബത്തേയും ഓര്‍ത്തുള്ള ആശങ്ക മൂലമാണ് ഭാര്യ രാജ്യം വിടാമെന്ന് അഭിപ്രായപ്പെട്ടതെന്ന് ആമീര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here