Connect with us

Kerala

ഭൂമി കൈമാറ്റക്കേസ്: യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്‌റ്റേ

Published

|

Last Updated

ബംഗലൂരു: അനധികൃത ഭൂമി കൈമാറ്റക്കേസില്‍ യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ യെദ്യൂരപ്പക്കെതിരെ സിറാജിന്‍ ബാഷ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്ത അന്ന് യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയത്.

തുട!ര്‍ന്ന് അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന എച്ച് ആര്‍ ഭരദ്വാജ് അനുമതി നല്‍കി. ആ കേസില്‍ യെദ്യൂരപ്പ അറസ്റ്റിലാകുകകുയും ചെയ്തിരുന്നു. എന്നാല്‍ മതിയായ പരിശോധനകളില്ലാതെയാണ് യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍!ണാര്‍ അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി ഹൈക്കോടതി റദ്ദാക്കിയത്.

കേസില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഖനി അഴിമതിയെക്കുറിച്ച് ലോകായുക്ത സന്തോഷ് ഹെഗ്‌ഡേ തയ്യാറാക്കിയ റിപ്പോ!ര്‍ട്ടില്‍ യെദ്യൂരപ്പക്കും കുടുംബത്തിനും എതിരെ ഗുരുത പരാമ!ശങ്ങള്‍ വരകുകയും 2011ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകകയും ചെയ്തത്.

 

Latest