തൊഴിലാളികളുമായി കുവൈത്ത് യാത്രക്ക് നേരത്തെ വിസ എടുക്കണം

Posted on: November 24, 2015 8:41 pm | Last updated: November 24, 2015 at 8:42 pm

ദോഹ: വിവിധ രാഷ്ട്രങ്ങളിലുള്ള തൊഴിലാളികളുമായി കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന ഖത്വര്‍ പൗരന്‍മാര്‍ കുവൈത്ത് എംബസിയില്‍ നിന്ന് നേരത്തെ സന്ദര്‍ശക വിസ എടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കുവൈത്തിലേക്ക് പ്രവേശിക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാണിത്. ബംഗ്ലാദേശ്, ഇറാന്‍, പാക്കിസ്ഥാന്‍, യമന്‍, സിറിയ, ലബനോണ്‍, ഇറാഖ്, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള സ്‌പോണ്‍സര്‍ ചെയ്ത തൊഴിലാളികളെ കൊണ്ടുപോകുമ്പോഴാണ് നേരത്തേ വിസയെടുക്കണമെന്ന് നിര്‍ദേശിക്കുന്നത്.