Connect with us

Uae

ദേശീയ ദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭ തുടക്കം

Published

|

Last Updated

ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന യു എ ഇ ദേശീയ ദിനാഘോഷ ചടങ്ങില്‍ നിന്ന്

ഷാര്‍ജ: ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജയില്‍ 44-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭ തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കും. കലാ-സാംസ്‌കാരിക പരിപാടികള്‍ ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ് ക്വാളിറ്റി വിഭാഗം മേധാവി ഹിസ്സ അല്‍ ഖാജ ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളുടെ യു എ ഇ ചരിത്രവും സംസ്‌കാരവും നിറഞ്ഞ എക്‌സിബിഷന്‍ വിദ്യാഭ്യാസ വകുപ്പ് ആക്ടിവിറ്റീസ് മേധാവി മൗസ മുഹമ്മദ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ നൃത്ത ഗാനരൂപങ്ങള്‍ അതിന്റെ തനത്‌ശൈലിയില്‍ അവതരിപ്പിച്ചു. പാരമ്പര്യ രീതിയില്‍ വസ്ത്രമണിഞ്ഞ വിദ്യാര്‍ഥികള്‍, തദ്ദേശീയ ഭക്ഷണവും ചരിത്ര സ്മരണകളും പ്രദര്‍ശിപ്പിച്ചു. രാജ്യത്തിനുവേണ്ടി വീരമൃത്യ വരിച്ച പടയാളികള്‍ക്ക് സ്മരണാജ്ഞലി അര്‍പിച്ചായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരും സദസിനെ അഭിസംബോധന ചെയ്തത്.
രക്ഷാകര്‍ത്താക്കള്‍ക്കായി യു എ ഇയെക്കുറിച്ച് പ്രശ്‌നോത്തരിയും ദേശീയഗാനാലാപന മത്സരവും പ്രത്യേകം നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. ഹലീമ സാദിയ, സ്‌കൂള്‍ ഡയറക്ടര്‍മാരായ സുബൈര്‍ ഇബ്‌റാഹീം, അഡ്വ. അസീഫ് മുഹമ്മദ് സംബന്ധിച്ചു.