Connect with us

Gulf

'പ്രവാസി രചനകളില്‍ അനുഭവങ്ങളുടെ തീക്ഷ്ണത'

Published

|

Last Updated

25 പ്രവാസി എഴുത്തുകാരുടെ കഥകളുടെ സമാഹാരം “പ്രവാസകഥകള്‍” സംവിധായകന്‍
സലീം അഹമ്മദ് യു എ ഇ എക്‌സ്‌ചേഞ്ച് സി എം ഒ ഗോപകുമാര്‍ ഭാര്‍ഗവന് നല്‍കി
പ്രകാശനം ചെയ്യുന്നു

ദുബൈ: പ്രവാസി എഴുത്തുകളില്‍ അനുഭവങ്ങളുടെ തീക്ഷ്ണത സര്‍ഗാത്മകമായി പ്രതിഫലിക്കുന്നതായി ചലച്ചിത്ര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീം അഹമ്മദ് പറഞ്ഞു.
ചിരന്തന സാംസ്‌കാരികവേദിയുടെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 25 പ്രവാസി എഴുത്തുകാരുടെ കഥകളുടെ സമാഹാരം “പ്രവാസകഥകള്‍” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ ഒട്ടേറെ കഥാതന്തുക്കള്‍ ഗള്‍ഫില്‍ ഇനിയും കണ്ടെത്താന്‍ കഴിയും. പ്രവാസ കഥകളിലെ കഥകള്‍ അത്തരത്തില്‍ വ്യത്യസ്തമാണ്. ഈ കഥാ സമാഹാരത്തെ ഗള്‍ഫില്‍ മാത്രമല്ല, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ലോകമലയാളി സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കും. എന്നാല്‍, ആരെങ്കിലും സിനിമക്ക് വേണ്ടി കഥകള്‍ പറയാന്‍ മുന്നോട്ടുവരുമ്പോള്‍ കേള്‍ക്കാന്‍ ഭയമാണ്. പത്തേമാരിക്കെതിരെ പ്രവാസ ലോകത്ത്‌നിന്ന് രണ്ട് പേര്‍ കഥാമോഷണം ആരോപിച്ച് കേസ് കൊടുത്തു. എന്നാല്‍ രണ്ട് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയുകയും തള്ളിക്കളയുകയുമുണ്ടായി. പ്രവാസത്തിന്റെ 50 ആണ്ട് നീണ്ട ചരിത്രത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ശ്രമകരമായ ദൗത്യമാണ് പത്തേമാരി എന്ന സിനിമയിലൂടെ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇ എക്‌സേഞ്ച് സി എം ഒ ഗോപകുമാര്‍ ഭാര്‍ഗവന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. രാജഗിരി സ്‌കൂള്‍ അധ്യാപിക ബിനു തങ്കച്ചി പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രവാസി എഴുത്തുകാരന്‍ ജോഷി മംഗലത്ത്, സാമ്പത്തിക വിദഗ്ധന്‍ കെ വി ശംസുദ്ദീന്‍ എന്നിവരെ ആദരിച്ചു.
കെ കെ മൊയ്തീന്‍ കോയ, പി പി ശശീന്ദ്രന്‍, സാദിഖ് കാവില്‍, ബൈജു ഭാസ്‌കര്‍, ടി കെ ഹാഷിക്ക്, ടി പി സുധീഷ് കുമാര്‍, ഇ കെ ദിനേശന്‍, ലത്വീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, അബ്ദു ശിവപുരം, ഫൈസല്‍ മേലടി, ഗഫൂര്‍ പട്ടാമ്പി, സലിം അയ്യനത്ത്, റഫീഖ് മേമുണ്ട, അമ്മാര്‍ കീഴുപറമ്പ്, വൈ എ സാജിദ്, ദീപ പൊന്നുമണി, പി മനോഹരന്‍, ഉണ്ണി കുലുക്കല്ലൂര്‍, ബി എ നാസര്‍, സി പി ജലീല്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest