എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂര്‍ണമെന്റ് 27 ന്

Posted on: November 24, 2015 6:40 pm | Last updated: November 24, 2015 at 6:40 pm
SHARE

Fixture - F5 Tournamentടി. സി. എഫ് കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 27 നു വെള്ളിയാഴ്ച സിട്ടീന്‍ റോഡിലെ (അല്‍ വഹ ഹോട്ടലിനു മുന്‍വശം) ബി.എം.ടി ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 മണി വരെയാണ് മത്സരങ്ങള്‍ നടക്കുക.
ടൂര്‍ണമെന്റില്‍ കണ്ണൂര്‍, തലശ്ശേരി, മാഹി, ടി.സി.എഫ് ടീമുകള്‍ തമ്മില്‍ ലീഗ് റൌണ്ടില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ തലശ്ശേരി ബ്രതെര്‍സ് കണ്ണൂര്‍ ബ്ലാസ്‌റ്റെര്‍സ് ടീമിനെ നേരിടും. തുടര്‍ന്ന് നടക്കുന്ന മത്സരങ്ങളില്‍ എല്ലാ ടീമുകളും മുഖാമുഖം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റ് നേടുന്ന നേടുന്ന ടീമുകള്‍ രാത്രി 10 മണിക്ക് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. കണ്ണൂര്‍ ബ്ലാസ്‌റ്റെര്‍സ് ടീമിനെ ഇര്‍ഷാദും, തലശ്ശേരി ബ്രതെര്‍സ് ടീമിനെ ഷാനി പടിഞ്ഞാരേപുരയില്‍, മാസൂം മാഹി ടീമിനെ ഹിഷാം, ടി.സി.എഫ് വാരിയര്‍സ് ടീമിനെ അജ്മല്‍ നസീര്‍ എന്നിവര്‍ നയിക്കും.
ഇത് ആദ്യമായാണ് ടി.സി.എഫ് കേരളത്തിലെ ഒരു ജില്ലയിലെ ടീമുകളെ പങ്കെടുപ്പിച്ചു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളെ പങ്കെടുപ്പിച്ച് വിപുലമായ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാന്‍ പരിപാടിയുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.