പമ്പാനദിയില്‍ തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു

Posted on: November 24, 2015 5:20 pm | Last updated: November 24, 2015 at 5:20 pm

diedശബരിമല; ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുംവഴി പമ്പാനദിയില്‍ തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. വടശേരിക്കര കടവിലാണ് കൊല്ലം കടക്കല്‍ സ്വദേശിയായ സനല്‍കുമാര്‍ മുങ്ങിമരിച്ചത്.
നദിക്ക് ആഴം കൂടിയ ഈ ഭാഹഗത്ത് തീര്‍ത്ഥാടകര്‍ നിരന്തരമായി അപകടത്തില്‍പ്പെടാറുണ്ട്. എന്നാല്‍ തീര്‍ത്ഥാടനകാലം ആരംഭിച്ച ശേഷവും ലൈഫ് ഗാര്‍ഡുകളെ ഉള്‍പ്പെടെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല ഇതാണ് ഒരു തീര്‍ത്ഥാടകന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തി.
ഫയര്‍ഫോഴ്‌സിന്റെ തെരച്ചിലിലാണ് തീര്‍ത്ഥാടകന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ച്ചത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.