Connect with us

Palakkad

ഇരുചക്രവാഹനങ്ങളില്‍ ലഹരി കടത്ത് വ്യാപകം

Published

|

Last Updated

ചിറ്റൂര്‍: താലൂക്കില്‍ ഇരുചക്രവാഹനങ്ങളില്‍ പാന്‍പരാഗ്, ബോംബൈ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഗ്രാമീണ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്ന സംഘം സജീവം. പച്ചക്കറി, ഗൃഹോപയോഗ കറിപൗഡര്‍, മസാല, സിഗരറ്റ് എന്നിവ വില്പനയ്ക്കു കൊണ്ടു വരുന്ന വാഹനങ്ങളിലാണ് ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചു കൊണ്ടു വരുന്നത്.
പൊള്ളാച്ചിയില്‍നിന്നും മൂന്നുരൂപയ്ക്ക് വില്ക്കുന്ന പാ ക്കറ്റുകളാണ് ഇരട്ടിവില ക്ക് ഗ്രാമീണമേഖലയിലെ വ്യാപാരികള്‍ക്കു എത്തിക്കുന്നത്. തുടര്‍ന്ന് കടക്കാര്‍ പത്തുരൂപയ്ക്കും ആവശ്യക്കാരുടെ താത്പര്യം കണക്കിലെടുത്ത് കൂടിയ വിലയ്ക്കും നല്‍കും.
തമിഴ്‌നാട്ടില്‍ അനുമതിയുള്ള ലഹരിവസ്തുക്കള്‍ക്ക് കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കാരാണത്താല്‍ വിലകൂട്ടി വിറ്റാലും ആവശ്യക്കാര്‍ പരാതിപ്പെടാറില്ല.
നാട്ടുകാര്‍ പോലീസിനു ലഹരിവസ്തു വില്‍പനയെക്കുറിച്ച് രഹസ്യവിവരം നല്കുമ്പോള്‍ മാത്രമാണ ് അന്വേഷണവുമായി രംഗത്തെത്താറുള്ളത്. ഇതു ഫലപ്രദമായി തടയാന്‍ ബാധ്യതയുള്ള എക്‌സൈസ് അധികൃതര്‍ ലഹരിവസ്തു വില്‍പന തടയുന്നതിനു യാതൊരു ശുഷ്‌കാന്തിയും കാണിക്കുന്നില്ലെന്നും പരാതിയുണ്ട്.

Latest