മണ്ണാര്‍ക്കാട്: മര്‍കസുല്‍ അബ്‌റാറിന്റെ നേതൃത്വത്തില്‍ 28, 29 തീയതികളില്‍ നടക്കുന്ന എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ മതപ്രഭാഷണവും എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തിലുള്ള മതപ്രഭാഷണവും ദുആസമ്മേളനവും വന്‍വിജയമാക്കാന്‍ മണ്ണാര്‍ക്കാട് മേഖല സുന്നി സംഘടനകണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ പ്രസിഡന്റ് കെ പി കൊമ്പം മുഹമ്മദ് മുസ് ലിയാര്‍ ഉ്ദ്ഘാടനം ചെയ്തു. സമസത് ജില്ലാ സെക്രട്ടറി എം പി അബ്ദുറഹ് മാന്‍ ഫൈസി മാരായമംഗലം വിഷയാവതരണം നടത്തി.
കെ ഉണ്ണീന്‍കുട്ടി സഖാഫി, എം എ നാസര്‍ സഖാഫി, അബൂബക്കര്‍ അവണക്കുന്ന്, എം സി ബാപ്പുട്ടി, ഖാസിം സഖാഫി, ഹസ്സന്‍സഖാഫി,അബ്ദുള്‍ഖാദര്‍ മുസ് ലിയാര്‍, റശീദ് സഖാഫി പ്രസംഗിച്ചു.—
അലനല്ലൂര്‍ സോണ്‍ കമ്മിറ്റി മതപ്രഭാഷണവും ദുആസമ്മേളനവും വിജയിപ്പിക്കാന്‍ തീരുമാനിച്ചു.—ഇസ്മാഈല്‍ ഫൈസി കോട്ടപ്പുറം, മുഹമ്മദ് കുട്ടി സഖാഫി പാലോട്, സിദ്ദീഖ് കോട്ടോപ്പാടം, സമദ് കൊമ്പം, കുഞ്ഞുമുഹമ്മദ് മുസ് ലിയാര്‍ ആര്യാമ്പാവ്, അബ്ദുള്ള മാസ്റ്റര്‍ കോട്ടപ്പുറം, അലി ഫൈസി പങ്കെടുത്തു.