കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു

Posted on: November 24, 2015 10:34 am | Last updated: November 24, 2015 at 10:34 am
SHARE

ചെര്‍പ്പുളശേരി: ശ്രീകൃഷ്ണപുരം-പട്ടാമ്പി-വള്ളിനേഴി ഗ്രാമപഞ്ചായത്തിലും കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു.
പട്ടാമ്പി എം എല്‍ എ സി പി മുഹമ്മദും, ഡി സിസി പ്രസിഡന്റും പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് പുതിയ അംഗങ്ങളുള്‍പ്പെടെയുള്ളവരുടെ പരാതി.—കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരവാദികളായ മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ പി സി സിക്കും ഡി സി സിക്കും കത്തയച്ചതായി വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.—
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെളളിനേഴി പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ 12 വാര്‍ഡുകളിലും കോണ്‍ഗ്രസ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ കാരണക്കാരായ മണ്ഡലം പ്രസിഡന്റ് ഒ എസ് ശ്രീധരനും, ഡി സി സി മെമ്പര്‍മാരായ ഒ വിജയകുമാര്‍, പി സ്വാമിനാഥന്‍ എന്നീ നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും വെളളിനേഴി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട് ജനപ്രിയരായ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപവത്ക്കരണമെന്നും പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ പി സി സി നേതൃത്വത്തോടും ഡി സി സി നേതൃത്വത്തോടും ആവശ്യപ്പെട്ടതായി എം രാധാകൃഷ്ണന്‍, സി രാധാകൃഷ്ണന്‍, കെ പി ഗീത എന്നിവര്‍പത്രസമ്മേളനത്തില്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് നേതൃത്വം ഇവരുടെ പേരില്‍ നടപടിയെടുത്തില്ലെങ്കില്‍ സമാന്തര കമ്മിറ്റി രൂപീകരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.—പട്ടാമ്പിയിലെ കുലുക്കല്ലൂരിലാകട്ടെ തിരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുക്കാതെ ഇന്നലെ വിട്ടുനിന്നത് അഞ്ച് പുതിയ കോണ്‍ഗ്രസ് അംഗങ്ങളാണ്. ഡി സി സി പ്രസിഡന്റും പട്ടാമ്പി എം എല്‍ എയും ബ്ലോക്ക് പ്രസിഡന്റിനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ വിട്ടു നിന്നത്. എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് കൊപ്പം മണ്ഡലം പ്രസിഡന്റാ—യിരുന്ന ഗോപകുമാറിനെ ഡി സി സി ഒഴിവാക്കിയിരുന്നു. ഇത് സി പി മുഹമ്മദിന്റെ സമ്മര്‍ദ്ദമൂലമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.—
തുടര്‍ന്ന് കോണ്‍ഗ്രസിലെ തിരഞ്ഞെടുക്കപ്പെട്ട് ആറ് അംഗങ്ങളില്‍ അഞ്ചുപേരും സുലേഖയുടെ പേര്‍ നിര്‍ദ്ദേശിക്കുകയും ഇത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുലേഖയെ തിരഞ്ഞെടുക്കാതെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നൂറുദ്ദീനെ ബ്ലോക്ക് പ്രസിഡന്റാക്കാന്‍ സി പി മുഹമ്മദ് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് അംഗങ്ങളുടെ പരാതി.—ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നടത്തിയ സ്വീകരണയോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചത്. 17 അംഗങ്ങളുള്ള കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറും, മുസ്ലീംലീഗിന് നാലും എല്‍ ഡി എഫിന് ആറും, ബി ജെ പിക്ക് ഒരംഗവുമാണുള്ളത്.—
‘ഭരണം ലഭിച്ച കുലുക്കല്ലൂരിലെയും കനത്ത തോല്‍വിയും വെള്ളിനേഴിയിലെ ഗ്രൂപ്പ് പോരും തുടങ്ങിയ പ്രശ്‌നങ്ങള്‍ ജില്ലയിലെ മറ്റ് പല പഞ്ചായത്തുകളിലും കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.—