Connect with us

Kozhikode

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഈ മാസം

Published

|

Last Updated

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഈ മാസം 27 ന് നടക്കും. ജില്ലാ പഞ്ചായത്തില്‍ മൂന്ന് സ്റ്റാഡിംഗ് കമ്മിറ്റികള്‍ സി പി എമ്മിനും ഒന്ന് എന്‍ സി പിക്കും ലഭിക്കും.
കോര്‍പറേഷനില്‍ എട്ട് സ്റ്റാഡിംഗ് കമ്മിറ്റികളില്‍ സി പി ഐ, എന്‍ സി പി കക്ഷികള്‍ക്ക് ഓരോന്ന് വീതവും ആറെണ്ണം സി പി എമ്മിനും ലഭിക്കും. ജില്ലാ പഞ്ചായത്തില്‍ എന്‍ സി പിക്ക് നല്‍കിയ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് തിരഞ്ഞെടുക്കപ്പെടും.
സി പി എമ്മിന് നീക്കി വെച്ച പൊതുമരാമത്ത്, ക്ഷേമം, വികസനം കമ്മിറ്റികളുടെ ചെയര്‍മാന്മാരെ പ്രഖ്യാപിച്ചിട്ടില്ല. പൊതുമരാമത്ത് ചെയര്‍മാനായി കഴിഞ്ഞ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാനായ പി ജി ജോര്‍ജ് മാസ്റ്റര്‍ തന്നെയാകുമെന്നാണ് സൂചന.
മറ്റ് രണ്ട് സ്റ്റാഡിംഗ് കമ്മിറ്റികള്‍ സ്ത്രീ സംവരണമാണ്. കോര്‍പറേഷനില്‍ സി പി എം സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ പി സി രാജന്‍ (വികസനം), കെ വി ബാബുരാജന്‍ (ആരോഗ്യം). ടി വി ലളിത പ്രഭ (പൊതുമരാമത്ത്), എം സി അനില്‍കുമാര്‍ (നഗരാസൂത്രണം), എം രാധാകൃഷ്ണന്‍ (വിദ്യാഭ്യാസം)എന്നിവരാണ് ചെയര്‍മാന്മാര്‍.
സി പി ഐക്ക് ലഭിച്ച നികുതി അപ്പീല്‍ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആശാ ശശാങ്കനും എന്‍ സി പി ക്ക് ലഭിച്ച ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സന്‍ അനിതാ രാജനുമായിരിക്കും.