മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നാല് പേര്‍ മരിച്ചു

Posted on: November 24, 2015 8:50 am | Last updated: November 24, 2015 at 5:49 pm
SHARE

accident-edappal.മലപ്പുറം: പൊന്നാനി ബിയ്യം പാലത്തിനു സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നാലുപേര്‍ മരിച്ചു. സുധീഷ് (16), അമല്‍ കൃഷ്ണ, അതുല്‍, സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ് മരിച്ചവര്‍. ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ അര്‍ധരാത്രി 12മണിക്കായിരുന്നു അപകടം. സ്‌കൂള്‍ ഗെയിംസിനുളള എറണാകുളം ജില്ലയിലെ ഹാന്‍ഡ് ബോള്‍ ടീമാണ് അപകടത്തില്‍പ്പെട്ടത്

അപകടത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് എറണാകുളത്തേക്ക് പോകുകയായിരുന്നു ഇവര്‍. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സുമാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച സേവ്യര്‍ ടീമംഗമായ ബിജോയിയുടെ ബന്ധുവാണ്. എടപ്പാള്‍ പഞ്ചായത്ത് ക്ലാര്‍ക്കാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here