Connect with us

Sports

രഞ്ജിട്രോഫി: കേരളം 166 ന് പുറത്ത്

Published

|

Last Updated

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ഗ്രൂപ്പ് സിയില്‍ സൗരാഷ്ട്രക്കെതിരെ കേരളം ആദ്യ ദിനം തന്നെ ആള്‍ ഔട്ടായി. ടോസ് നേടി ബാറ്റേന്തിയ കേരളം 62.2 ഓവറില്‍ 166 റണ്‍സിനാണ് ആള്‍ ഔട്ടായത്. മറുപടിയില്‍ സൗരാഷ്ട്ര 25 ഓവറില്‍ 55 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ പതറുന്നു.
കളിയുടെ ആദ്യ ദിനം തന്നെ 16 വിക്കറ്റുകളാണ് നിലംപൊത്തിയത്. കേരളാ സ്പിന്നര്‍മാരായ എസ് കെ മോനിഷ് നാലും വിക്കറ്റും, രോഹന്‍ പ്രേം രണ്ടും വിക്കറ്റും ഇതുവരെ നേടിയിട്ടുണ്ട്. സൗരാഷ്ട്ര ടീമിലെ ക്യാപ്റ്റനായ ജയദേവ് ഷായുടെ നൂറാമത്തെ രഞ്ജി മത്സരമാണ് ഇത്. അദ്ദേഹം ക്യാപ്റ്റനായ തൊണ്ണൂറാമത്തെ മത്സരവും.
കേരള ഇന്നിംഗ്‌സില്‍ 52 റണ്‍സ് എടുത്ത ഓപ്പണര്‍ ജഗദീഷും, 25 റണ്‍സ് എടുത്ത ഫാബിദ് അഹമ്മദും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് ബാറ്റ്ന്മാര്‍ക്കൊന്നും 20 റണ്‍സ്‌പോലും എടുക്കാന്‍ സാധിച്ചില്ല. ഓപണിംഗ് സ്റ്റാന്‍ഡില്‍ കേരളം അര്‍ധശതകം തികച്ച് മികച്ച രീതിയിലാണ് തുടങ്ങിയത്. സ്‌കോര്‍ 52 എത്തിനില്‍ക്കേ ജഗതീഷിനൊപ്പം ഇന്നിംഗ്‌സ് ആരംഭിച്ച അസ്ഹറുദ്ദീനാണ് (14) ആദ്യം പുറത്തായത്. അതേ ഓവറില്‍ തന്നെ കേരളത്തിന്റെ ലീഡിംഗ് സ്‌കോററായ രോഹന്‍ പ്രേമിനെയും (0) പവിലിയനിലേക്ക് മടക്കി സൗരാഷ്ട്ര വിറപ്പിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ കേരളവിക്കറ്റുകള്‍ പിഴുത് സൗരഷ്ട്ര മത്സരത്തില്‍ മുന്‍കൈ നേടി. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ വി എ ജഗദീഷ് 3000 റണ്‍സ് (47 റണ്‍സിലെത്തിയപ്പോള്‍) എടുത്ത കളിക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചു. സൗരാഷ്ട്രക്ക് വേണ്ടി സ്പിന്‍ ബൗളിംഗിനനുകൂലമായ സാഹചര്യം മുതലെടുത്ത് മികച്ച ലൈനിലും ലെംഗ്ത്തിലും ബൗള്‍ ചെയ്ത ധര്‍മേന്‍ന്ദ്ര ജഡേജയും (44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും) വന്ദിത് ജിവ്രജനിയും (61 റണ്‍സ് വഴങ്ങി നാല് വിക്കറ്റും) മാണ് കേരളത്തെ കുറഞ്ഞ സ്‌കോറില്‍ പവിലിയനിലേക്ക് മടക്കിയത്.

 

Latest