സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍

Posted on: November 24, 2015 5:26 am | Last updated: November 24, 2015 at 12:27 am

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ അര്‍ധ സര്‍ക്കാര്‍- സ്വയംഭരണ/ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുവിക്കുന്ന എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക ഭാഷാ ഉന്നതതല യോഗം തീരുമാനിച്ചു.
എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും 1969- ലെ കേരള ഔദ്യോഗിക ഭാഷകള്‍ ആക്ടിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷ ഭാഷകളിലും ഇവ ഒഴികെയുള്ള എല്ലാം തന്നെ മലയാളത്തില്‍ മാത്രമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.