കച്ചവടക്കാരനെ മര്‍ദിച്ചതായി പരാതി

Posted on: November 23, 2015 10:54 pm | Last updated: November 23, 2015 at 10:54 pm
SHARE

പേരാമ്പ്ര: കടയില്‍ സൂക്ഷിച്ച മുട്ട വില്‍പനക്ക് കൊണ്ടു പോകാന്‍ ഓട്ടോയില്‍ കയറ്റുന്നതിനിടയില്‍ ജീവനക്കാരനേയും അക്രമം തടയാനെത്തിയ യുവാവിനേയും മര്‍ദ്ദിച്ചതായി പരാതി. കടയിലെ ജീവനക്കാരന്‍ മറയത്തും കണ്ടി അജ്‌നാസ് (19) നരിക്കുന്നുമ്മല്‍ ശമീര്‍ (21) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിലാണ് ശമീറിന് പരുക്കേറ്റത്. ഇരുവരേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ട നിറച്ച ട്രേകള്‍ തട്ടിമറിച്ചിട്ടത് കാരണം സാമ്പത്തിക നഷ്ടവുമുണ്ടായതായി പരാതിയുണ്ട്. കല്ലോട് സ്വദേശി രാജനെതിരെ ഇവര്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.