മലപ്പുറം ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി രാജിവെച്ചു

Posted on: November 23, 2015 8:00 pm | Last updated: November 23, 2015 at 8:45 pm

mohammed-kunhiമലപ്പുറം: മലപ്പുറം ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി രാജിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജി. മലപ്പുറം ജില്ലയിലെ പാര്‍ട്ടിയുടെ പ്രകടനം അവലോകനം ചെയ്യാനുള്ള കെ.പി.സി.സിയുടെ അവലോകന യോഗം നാളെ നടക്കാനിരിക്കെയാണ് മുഹമ്മദ് കുഞ്ഞി രാജിവെച്ചത്. രാജി ദൂതന്‍ മുഖേന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കൊടുത്തയക്കുകയായിരുന്നു.

ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സിയില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും രാജിപ്രഖ്യാപനം അറിയിച്ചു കൊണ്ട് മുഹമ്മദ്കുഞ്ഞി ആരോപിച്ചു.